കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

കക്കട്ടിൽ  ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ്  മരിച്ച നിലയിൽ
Apr 21, 2025 04:14 PM | By Rajina Sandeep

(www.panoornews.in)കുറ്റ്യാടിക്കടുത്ത് കക്കട്ടിലിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരി മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അരൂർ ഒതയോത്ത് റിയാസിൻ്റെ മകൾ നൂറ ഫാത്തിമ (47 ദിവസം പ്രായം ) യാണ് മരിച്ചത്. കക്കട്ടിലെ പൊയോൽ മുക്കിലെ ഉമ്മയുടെ വീട്ടിലാണ് മരണം. ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ കണ്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർ മാർ അറിയിച്ചു. കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി തുടങ്ങി.

ഇന്നലെ രാത്രി നിർത്താതെ കരഞ്ഞ കുട്ടി ഇന്ന് പുലർച്ചെ രണ്ട് മണി വരെ മുലപ്പാൽ കുടിച്ചിരുന്നതായും രാത്രി ഉറങ്ങാതതിനാൽ ഉമ്മയോട് ഉറങ്ങിപോവുകയായിരുന്നു വെന്നാണ് ബന്ധുകൾ പറയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല

A one and a half month old baby found dead sleeping with his mother

Next TV

Related Stories
താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ഹൈബ്രിഡ് കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ

Apr 21, 2025 07:30 PM

താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ഹൈബ്രിഡ് കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ കസ്റ്റഡിയിൽ

താരങ്ങളുമായി സൗഹൃദം മാത്രമെന്ന് തസ്ലിമ; ഹൈബ്രിഡ് കഞ്ചാവ്‌ കേസ് പ്രതികൾ 24 വരെ...

Read More >>
കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

Apr 21, 2025 03:35 PM

കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി  ഭീഷണി ; 47കാരൻ അറസ്റ്റിൽ

Apr 21, 2025 02:49 PM

വിവാഹ വാഗ്ദാനം നൽകി യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി ; 47കാരൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി ; 47കാരൻ...

Read More >>
കണ്ണൂരിൽ റിട്ട. എസ്‌ഐ പോക്‌സോ കേസിൽ  അറസ്റ്റില്‍

Apr 21, 2025 01:38 PM

കണ്ണൂരിൽ റിട്ട. എസ്‌ഐ പോക്‌സോ കേസിൽ അറസ്റ്റില്‍

കണ്ണൂരിൽ റിട്ട. എസ്‌ഐ പോക്‌സോ കേസിൽ ...

Read More >>
72,000 പിന്നിട്ടു ; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

Apr 21, 2025 12:19 PM

72,000 പിന്നിട്ടു ; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

72,000 പിന്നിട്ടു ; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില...

Read More >>
Top Stories